ഒരു കുട്ടിക്ക് പ്രായപൂര്‍ത്തി എത്തിയാല്‍ അവന്റെ ഓരോ കര്‍മങ്ങള്‍ക്കും അവന്‍ ഉത്തരവാദിയായിത്തീരുന്നു. പക്ഷെ ഒരിക്കലും തന്നെ അത് മാതാപിതാക്കളുടെ തുടര്‍ന്നുള്ള ഉത്തരവാദിത്തങ്ങളെ ഇല്ലാതാക്കുന്നില്ല.
www.fiqhussunna.com
പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാലും കുട്ടികള്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി നന്മയിലേക്ക് അവരെ വഴി നടത്തേണ്ടതും തിന്മയില്‍ നിന്നും അവരെ തടയേണ്ടതും മാതാപിതാക്കളുടെ കടമ തന്നെയാണ്.
قال رسول الله صلى الله عليه وسلم :" ما من عبد يسترعيه الله رعية يموت يوم يموت وهو غاش لرعيته إلا حرم الله عليه الجنة
പ്രവാചകന്‍(സ) പറഞ്ഞു: " അല്ലാഹു ഏതെങ്കിലും ഒരു അടിമയെ വല്ലവരുടെയും മേല്‍നോട്ടം വഹിക്കുക എന്ന ഉത്തരവാദിത്തം ഏല്പിച്ചാല്‍ ആ ഉത്തരവാദിത്തം നിറവേറ്റാതെ തന്റെ കീഴിലുള്ളവരെ വഞ്ചിക്കുന്നവനായിക്കൊണ്ട് അവന്‍ മരണപ്പെടുന്ന പക്ഷം, അല്ലാഹു അവന്റെ മേല്‍ സ്വര്‍ഗത്തെ നിഷിദ്ധമാക്കും" [ബുഖാരി, മുസ്'ലിം].
ആ ഉത്തരവാദിത്തത്തില്‍ പെട്ടതാണ് തിന്മയിലേക്ക് നയിക്കുന്ന ഒന്നും ഒരു രക്ഷിതാവ് വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക എന്നുള്ളത്. ഇനി മക്കള്‍ അത്തരത്തിലുള്ള വല്ലതും വീട്ടില്‍ കൊണ്ട് വന്നാല്‍ അത് എടുത്തു മാറ്റേണ്ടതും രക്ഷിതാവിന്റെ ബാധ്യതയാണ്. തന്റെ മക്കള്‍ നന്നാവട്ടെ എന്ന തന്റെ ലക്ഷ്യത്തിലേക്ക് എത്താന്‍ ഏറ്റവും യുക്തിപൂര്‍വമായ രീതിയാണ് രക്ഷിതാവ് സ്വീകരിക്കേണ്ടത്. അത് ചിലപ്പോള്‍ വളരെ സൌമ്യതയോടെയും സ്നേഹത്തോടെയും ആയിരിക്കും, ചിലപ്പോള്‍ അല്പം ഗൌരവത്തോടെയും താക്കീതോടെയും ആയിരിക്കും.